---
title: "കുട്ടികളെ ബസിൽ കയറ്റാതെ കണ്ടക്ടർ ; 'വീട്ടിൽ പോവണ്ടേ ചേട്ടാ'യെന്ന് കൈകൂപ്പി ചോദിച്ച് വിദ്യാർത്ഥികൾ"
english_title: "Conductor refuses to let children on bus; Students ask, 'Should i go home, brother"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366551/Conductor refuses to let children on bus; Students ask, 'Should i go home, brother"
published_at: "2026-06-17T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3262a1206ec_1001284132.jpg"
keywords: []
---

# കുട്ടികളെ ബസിൽ കയറ്റാതെ കണ്ടക്ടർ ; 'വീട്ടിൽ പോവണ്ടേ ചേട്ടാ'യെന്ന് കൈകൂപ്പി ചോദിച്ച് വിദ്യാർത്ഥികൾ

> **Lead Summary:**  വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടർ. തൃശൂരിലെ വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

## Article Content

 വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടർ. തൃശൂരിലെ വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

ബസ് സ്റ്റാൻഡിന് സമീപത്തുള്ള സ്കൂളിലെ വിദ്യാർത്ഥികൾ സ്വകാര്യ ബസ്സിനരികെ വരിയായി കാത്തുനിൽക്കുന്നത് ദൃശ്യത്തിൽ കാണാം.

എന്നാൽ ബസ് പോകാൻ നേരത്ത് വിരലിലെണ്ണാവുന്ന കുട്ടികളെ മാത്രം കയറ്റിയ കണ്ടക്ടർ കൂടുതൽ പേരെ കയറ്റുന്നത് നടക്കില്ലെന്ന് വിദ്യാർത്ഥികളോട് തറപ്പിച്ചു പറഞ്ഞു.

കണ്ടക്ടറോട് ബസ്സിൽ കയറാൻ അനുവാദം തേടുന്ന വിദ്യാർത്ഥി ഒടുവിൽ കൈകൂപ്പി പിൻവാങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. സംസ്ഥാനത്ത് കെ എസ് ആർ ടി സി

ബസ്സുകളിൽ വനിതകൾക്കുള്ള സൗജന്യ യാത്ര പദ്ധതിയായ പ്രിയദർശിനി നടപ്പാക്കിയതിന് പുറകെ സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിൽ ആണെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ബസ് ഉടമകളും സംഘടനകളും രംഗത്തെത്തിയിരുന്നു. ഇതിന് പുറകെയുള്ള പ്രതിഷേധം ആണ് വിദ്യാർത്ഥികളോടുള്ള ഈ കടുംപിടുത്തത്തിന് പുറകിലെന്ന് ആരോപണം ഉയർന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366551/Conductor refuses to let children on bus; Students ask, 'Should i go home, brother)